ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25,889,876 ആയി ഉയര്‍ന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ വൈറസ് ബാധമൂലം 860,270 പേരാണ് മരണമടഞ്ഞത്. 18,182,075 പേര് രോഗമുക്തി നേടി.
അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.90 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ, 1,88,870 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. 62,57,095 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 34,84,458 പേര് രോഗമുക്തി നേടുകയും ചെയ്തു.കലിഫോര്‍ണിയ, ടെക്സസ്, ഫോള്റിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ 3,952,790 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 122,681 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,159,096 ആയി.കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37 ലക്ഷം കടന്നു.പ്രതിദിനം എഴുപതിനായിരത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.



