ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയേഴ് ലക്ഷം കടന്നു.ഇതുവരെ 3,77,36,120 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 10,81,246 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി എണ്‍പത്തിമൂന്ന് ലക്ഷം കടന്നു.
അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് കുതിക്കുന്നു. രാജ്യത്ത് 219,686 പേര് രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയെന്നും 5,126,070 പേര് രോഗമുക്തി നേടിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,993 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 316 പേര് മരിക്കുകയും ചെയ്തു.
ബ്രസീലില്‍ ഇതുവരെ അമ്ബത് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 50,94,979 ആയി ഉയര്‍ന്നു.മരണസംഖ്യ ഒന്നരലക്ഷം കടന്നു. സൗത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര് കൊവിഡ് ബാധിച്ച് മരിച്ചത് ബ്രസീലിലാണ്. രാജ്യത്ത് സാവോപോളോയിലാണ് രോഗം രൂക്ഷമായി ബാധിച്ചത്. 44,70,165 പേര് രോഗമുക്തി നേടി.



