ന്യൂഡൽഹി: ‘അമ്മേ, നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, ലോകം എന്ത് പറഞ്ഞാലും എന്ത് ചിന്തിച്ചാലും അതൊന്നും സാരമില്ല, എനിക്കറിയാം സ്നേഹത്തിന് വേണ്ടിയാണ് നിങ്ങൾ എല്ലാം ചെയ്തതെന്ന്’ കോൺഗ്രസ് അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി പുതുതായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ്ക്ക് കൈമാറിയതിന് തൊട്ടുപിന്നലെ മകളും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു.
മല്ലികാർജുൻ ഖാർഗെ അധികാരമേൽക്കുന്ന ചടങ്ങിൽ സോണിയ തന്റെ ഭർത്താവും മുൻ പ്രധാനമന്ത്രുയമായ രാജീവ് ഗാന്ധിയുടെ ഛായാചിത്രം ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ഫോട്ടയോടൊപ്പമാണ് പ്രിയങ്ക സ്നേഹാർദ്രമായ വാക്കുകൾ കുറിച്ചത്.
‘കോൺഗ്രസ് പ്രവർത്തകർ എനിക്ക് നൽകിയ സ്നേഹവും ആദരവും എനിക്ക് അഭിമാനകരമാണ്, എന്റെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ ഞാൻ ഇത് അനുഭവിക്കും’ ഖാർഗെയ്ക്ക് അധ്യക്ഷ പദം കൈമാറുന്ന ചടങ്ങിൽ സോണിയ പറയുകയുണ്ടായി.



