ന്യൂയോര്‍ക്ക്​: ലോകത്ത്​ കോവിഡ്​ മരണം നാലരലക്ഷം കടന്നു. 456,284 പേരാണ്​ ഇതുവരെ മരിച്ചത്​. 85,78,010 പേര്‍ക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​​. 45,30,260 പേര്‍ രോഗമുക്തി നേടി. യു.എസിലാണ്​ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. 22,63,651 പേര്‍ക്കാണ്​ ഇതുവരെ രാജ്യത്ത്​ കോവിഡ്​ ബാധിച്ചത്​. 1,20,688 പേര്‍ ​അമേരിക്കയില്‍ മരിച്ചു. അമേരിക്കക്ക്​ പുറമെ ബ്രസീലിലാണ്​ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. ഇവിടത്തെ രോഗബാധിതരുടെ എണ്ണം പത്തുലക്ഷത്തിന്​ അടുത്തെത്തി. 9,83,559 പേരാണ്​ രോഗബാധിതര്‍. മരണസംഖ്യ 47,869. റഷ്യയില്‍ രോഗബാധിതരുടെ എണ്ണം അഞ്ചരലക്ഷം കടന്നു. 5,61,091 പേർക്ക്​ ഇവിടെ രോഗം സ്​ഥിരീകരിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്​ റഷ്യയിൽ മരണനിരക്ക്​ കുറവാണ്​. 7660 പേരാണ്​ ഇവിടെ മരിച്ചത്​. രോഗബാധിതരുടെ എണ്ണത്തിൽ നാലാമതാണ്​ ഇന്ത്യ. 3,81,091 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ചത്​. മരണം 12,604. യു​.കെ, സ്​പെയിൻ, പെറു, ഇറ്റലി, ചിലി എന്നീ രാജ്യങ്ങളിൽ​ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു​. …

അതേസമയം ഈ വർഷം അവസാനത്തോടെ കോവി​ഡിനെതിരായ വാക്​സിൻ വികസിപ്പിക്കാൻ സാധിച്ചേക്കാമെന്ന്​ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൌമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്​. അതേസമയം മലേറിയക്കെതിരായി ഉപയോഗിക്കുന്ന ഹൈ​ഡ്രോക്​സി ക്ലോറോക്വിൻ  കോവിഡ്​ മരണം മരണം തടയുമെന്നതിന്​ തെളിവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. …