ഡാളസ് : ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക( ലാന)യുടെ 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജനുവരി 30 ന് വൈകിട്ട് 8 മണിക്ക് ( 8PM CST / 9 PM EST, ഇന്ത്യൻ സമയം ജനുവരി 31, 7.30 AM ) നടത്തപ്പെടുന്നതാണ് . പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ലാന അംഗങ്ങളായ, ശ്രീ. സുകുമാർ കാനഡ, Dr. എൽസ നീലിമ മാത്യു, ശ്രീമതി. ഉഷ നായർ, ശ്രീമതി. ബിന്ദു ടിജി എന്നിവരുടെ കാവ്യാലാപനം ഈ ചടങ്ങിൽ അവതരിപ്പിക്കും. അമേരിക്കയിലെയും, കാനഡയിലെയും വിവിധ നഗരങ്ങളിലെ ലാന അംഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സൂം മീറ്റിംഗ് വഴിയാണ് ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്. പുതുമയാർന്ന നിരവധി പ്രോഗ്രാമുകളാണ് ഈ വർഷം ലാന വിഭാവനം ചെയ്തിരിക്കുന്നതെന്നും അവയെ ഏകോപിപ്പിച്ചു നടത്തുന്നതിനായി ലാനാ പ്രോഗ്രാം കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ലാനാ പ്രസിഡന്റ് സാമൂവേൽ യോഹന്നാൻ അറിയിച്ചു.
ഷാജു ജോൺ (പ്രോഗ്രാം കമ്മിറ്റി ചെയർ,ഡാലസ് ), സാമൂവേൽ യോഹന്നാൻ (ലാനാ പ്രസിഡണ്ട്, ഡാലസ്), ഷിബു പിള്ള ( ലാന വൈസ് പ്രസിഡന്റ്, നാഷ്വിൽ), ശ്രീമതി നിർമ്മല ജോസഫ് (ലാന സെക്രട്ടറി ,ന്യൂയോർക്ക്), സന്തോഷ് പാലാ ( ലാന ജോയിന്റ് സെക്രട്ടറി ന്യൂയോർക്ക്), ഹരിദാസ് തങ്കപ്പൻ ( ലാന ട്രഷറർ, ഡാലസ് ) ജേക്കബ് ജോൺ (ലാന ജോയിന്റ് ട്രെഷറർ, ന്യൂയോർക്ക്) ശ്രീമതി ബിന്ദു ടിജി (കാലിഫോണിയ), ഷിനോ കുര്യൻ (വാഷിംഗ്ടൺ ഡി സി) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
സാഹിത്യം ആഴത്തിൽ കൊണ്ടുനടക്കുന്ന കുടിയേറ്റ മനസ്സുകളുടെ ആത്മാവാണ് ‘ ലാനാ’. തങ്ങളുടെ ഉള്ളിലുള്ള ഭാവനകളെയും സർഗ്ഗാത്മകതകളെയും
നിറംപിടിപ്പിക്കാനും, വിരിയിച്ചെടുക്കുന്നതിലും അർത്ഥപൂർണ്ണമായ ഒരു മണ്ഡലം ‘ലാനാ’ ഒരുക്കി പോരുന്നു. തുടർന്നും ആഴമേറിയ പ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്ന ‘ലാനാ’
എല്ലാ സാഹിത്യ പ്രേമികളെയും പ്രസ്തുത പരിപാടി ലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മറ്റി അറിയിച്ചു.



