സിപിഎം നേതാവും കേരളാ മുഖ്യമന്ത്രിയുമായ പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ് ലിൻ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ സാധ്യതയില്ല. ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കിൽ മാത്രമേ ലാവ്ലിൻ ഉൾപ്പെടെയുള്ള ഹർജികൾ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി അറിയിപ്പിലൂടെ വ്യക്തമാക്കി.
ഇതിനോടകം മുപ്പതിലേറെ തവണ ലാവ് ലിൻ കേസ് മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സെപ്റ്റംബർ 13 ലേക്ക് പരിഗണിക്കാൻ മാറ്റുമ്പോൾ തന്നെ ലാവ് ലിൻ കേസ് ഇനി മാറ്റിവെക്കാൻ ഇടയാകരുതെന്ന് ചീഫ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.
ഇതനുസരിച്ച് പരിഗണിക്കുന്നവയുടെ ലിസ്റ്റില്‍ രണ്ടാമതായി ലാവ് ലിൻ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭരണഘടന ബെഞ്ച് കേസുകള്‍ പൂര്‍ത്തികരിച്ചാല്‍ മാത്രമേ ഈ കേസുകള്‍ പരിഗണിക്കുവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.



