ഡാലസ്: തിരുവനന്തപുരം തോപ്പിൽ കുടുംബാംഗവും ഡാലസ് കരോൾട്ടൺ മാർത്തോമ്മ ഇടവകാഗംവും ആയ ലാലൂ ടി.മാത്യു (65) ഡാലസിൽ നിര്യാതനായി. കോട്ടയം കൊല്ലാട് ആശാരിപ്പറമ്പിൽ സൂസൻ മാത്യു ആണ് സഹധർമ്മിണി. എബി മാത്യു , ടോബി മാത്യു എന്നിവർ മക്കളും, റോഷിനി മാത്യു മരുമകളും ആണ്.
ജോൺ മാത്യു (അബുദാബി) സഹോദരനും, ഷേർളി വർഗീസ് (എറണാകുളം) സഹോദരിയും ആണ്. രാജു മാത്യു, വർഗീസ് മാത്യു, ചെറിയാൻ മാത്യു (എല്ലാവരും ഡാലസിൽ), മേരി വർഗീസ് (ന്യൂയോർക്ക്) എന്നിവർ ഭാര്യയുടെ സഹോദരി സഹോദരന്മാർ ആണ്.
പൊതുദർശനം ആഗസ്റ്റ് 19 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടണിൽ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും, സംസ്കാര ശുശ്രുഷ ആഗസ്റ്റ് 20 വെള്ളിയാഴ്ച്ച ഉച്ചക്ക് 1മണി മുതൽ 3വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടണിൽ വെച്ചും തുടർന്ന് സംസ്കാരം റോലേറ്റിൽ ഉള്ള റസ്റ്റ് ഹാവെൻ ഫ്യൂണറൽ ഹോമിൽ ( 3701 Rowlett Rd, Rowlett, Tx 75088)
കൂടുതൽ വിവരങ്ങൾക്ക്:
എബി മാത്യു 972 742 7079
രാജു മാത്യു 214 868 5588



