കൊച്ചി: ലക്ഷദ്വീപിലെ നടപടികള്‍ ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാനെന്ന് കലക്ടര്‍. മദ്യവില്‍പനക്കുള്ള അനുമതി വിനോദസഞ്ചാരമേഖലക്ക് മാത്രമാണെന്നും കലക്ടര്‍ എസ്.അസ്കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലക്ഷദ്വീപില്‍ നടക്കുന്ന ഒഴിപ്പിക്കലിനെ ന്യായീകരിക്കുന്നതായിരുന്നു കലക്ടറുടെ വാര്‍ത്താസമ്മേളനം. ദ്വീപില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ കുപ്രചാരണങ്ങള്‍ ആണെന്നും കലക്ടര്‍ വിശദീകരിച്ചു. ദ്വീപിന്‍റെ സുരക്ഷയെ കരുതിയാണ് പുതിയ നിയമനിര്മാണങ്ങളെന്നും അദ്ദേഹം ന്യായീകരിച്ചു.
അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തില്‍ ദ്വീപില്‍ നടപ്പാക്കാന്‍ പോകുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു വാര്‍ത്താസമ്മേളനം തുടങ്ങിയത്.



