ഇടുക്കി: നെടുങ്കണ്ടത്ത് റോഡ് പണിയുടെ മറവില്‍ അനധികൃതമായി മരം മുറിച്ചതില്‍ വനം വകുപ്പ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. ഉടുമ്ബന്‍ചോല- ചിത്തിരപുരം റോഡ് നിര്‍മാണത്തിന്റെ മറവിലായിരുന്നു അനധികൃത മരം മുറിക്കല്‍. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ബിഎല്‍റാമില്‍ റവന്യൂ ഭൂമിയില്‍ നിന്നും 62 മരങ്ങള്‍ മുറിച്ച് കടത്തിയത്. ഏറ്റവും ഒടുവിലത്തെതാണ് റോഡ് പണിയുടെ മറവില്‍ അന്‍പത് മരങ്ങള്‍ അനുമതിയില്ലാതെ മുറിച്ചത്. റോഡ് നിര്‍മാണത്തിന്റെ മറവില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചതെന്നാണ് ആരോപണം.
വനം മാഫിയ ഉടുമ്പന്‍ചോലയിലും സജീവമാണെന്നാണ് സമീപകാല കേസുകള്‍ നല്കുന്ന സൂചന. ഉടുമ്പന്‍ചോല താലൂക്കില്‍ രണ്ടു വര്‍ഷത്തിനിടെ പിടികൂടിയത് പന്ത്രളോളം നിയമവിരുദ്ധ മരംമുറിക്കേസുകളാണ്.



