ജാര്‍ഖണ്ഡ്‌: റോഡുകളുടെ തകര്‍ച്ചയും അതിന്റെ പേരിലുള്ള വ്യത്യസ്ത പ്രതിഷേധങ്ങളും ദിനംപ്രതി വാര്‍ത്തകളില്‍ നിറയുകയാണ്. ഇക്കൂട്ടത്തിലേക്കാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള എംഎല്‍എ ദീപിക പാണ്ഡെ സിങിന്റെ പ്രതിഷേധം ശ്രദ്ധനേടുന്നത്. ദേശീയ പാത 133 നന്നാക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ, ഇന്ന് ചെളി വെളളം നിറഞ്ഞ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചത്

അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നത് വരെ താന്‍ റോഡില്‍ നിന്ന് എഴുന്നേല്‍ക്കില്ലെന്നും എംഎല്‍എ പറഞ്ഞു. ഏറെ നാളായി ഈ റോഡ് ശോചനീയാവസ്ഥയിലാണെന്നും ദിവസവും റോഡില്‍ അപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്നും എംഎല്‍എ പറഞ്ഞു.പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഓരോ അറ്റകുറ്റപ്പണിക്കു ശേഷവും വീണ്ടുംറോഡ് തകരുകയാണ്. ഈ പ്രതിഷേധത്തിലൂടെ ഇതിനുള്ള ഒരു ശാശ്വതപരിഹാരം തേടുകയാണ് എംഎല്‍എ.