ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും മികച്ച പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി എസ്. ഫൗചി കോവിഡ് പദ്ധതിയുടെ മുഖ്യധാരയിലേക്കു വരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കു വിരുദ്ധമായി സംസാരിച്ചതിന് ഡോ. ഫൗചി പടിക്കു പുറത്തു നിര്‍ത്തിയിരിക്കുകയായിരുന്നു ഇതുവരെ. ആദ്യഘട്ട വൈറസ് വ്യാപനത്തില്‍ മിക്ക സംസ്ഥാനത്തും വൈറസ് വ്യാപിക്കാതിരുന്നതിന്റെ ഒരു മുഖ്യപ്രചോദനമായി പെരുമാറിയത് വാസ്തവത്തില്‍ ഡോ. ഫൗചി ആയിരുന്നു. അദ്ദേഹമായിരുന്നു വൈറസ് ശക്തിപ്രാപിച്ച കാലത്ത് അമേരിക്കന്‍ ജനതയുടെ ഹീറോ. എന്നാല്‍, വളരെ പെട്ടെന്നാണ് തെരഞ്ഞെടുപ്പു പ്രചാരണതന്ത്രങ്ങള്ക്കിടയിലേക്ക് ഡോ. ഫൗചി വില്ലനായി മാറിയത്. തെരഞ്ഞെടുപ്പില്‍ വാക്സിന് കണ്ടെത്താത്താന്‍ വൈകുന്നിടത്തോളം കൂടുതല്‍ പേരും തപാല്‍ വോട്ടുകള്‍ ചെയ്യണമെന്ന ഫൗചിയുടെ ആഹ്വാനമായിരുന്നു ട്രംപിനെ ചൊടിപ്പിച്ചത്. തന്നെയുമല്ല, വൈറസിനെതിരേ ട്രംപ് മലേറിയയ്ക്കുള്ള മരുന്ന് ഉപയോഗിക്കണമെന്ന് ശാഠ്യം പിടിച്ചതും ഇരുവരും തമ്മിലുള്ള ശീതയുദ്ധം വളര്‍ത്തി. അപമാനിച്ച് ഡോ. ഫൗചിയെ ഒരു മൂലയ്ക്ക് ഇരുത്തിയിട്ടും അദ്ദേഹം എവിടെയും പോയില്ല, പകരം ഇപ്പോള്‍ പോകുന്നത് ട്രംപ് ആണെന്നു മാത്രം.

രാജ്യം ഒരു മഹാമാരിയുമായി പിടിമുറുക്കുമ്പോഴും ഡോ. ഫൗചിയെ മാറ്റിനിര്‍ത്തിയത് യാഥാസ്ഥിതികതരെ വരെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ജോര്‍ജിയയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിട്ട തിരിച്ചടി. ബൈഡന് ഡോ. ഫൗചിയുടഡെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഭരണത്തിലെത്തിയാല്‍ തിരിച്ച് അദ്ദേഹത്തെ പഴയപടി നിലനിര്‍ത്തുകയും ചെയ്യുമെന്നു പറഞ്ഞിരുന്നു. ആ വാക്കാണ് ഇപ്പോള്‍ പാലിക്കപ്പെടുന്നത്. രാജ്യം കോവിഡ് കൊടുങ്കാറ്റില്‍ പെട്ടുഴലുകയും ഫൈസര്‍ വാക്സിന് വിതരണത്തിന് തയ്യാറെടുക്കുകയും ചെയ്യുമ്പോള്‍ രാജ്യം ഡോ. ഫൗചിയുടെ വാക്കുകള്‍ക്കായി കാതോര്‍ക്കുന്നു. ‘എനിക്കും അദ്ദേഹത്തോടൊപ്പം ഒരു മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവായി കോവിഡ് ടീമിന്റെ ഭാഗമാകാന്‍ കഴിയുന്നു. ഡോ. ഫൗചിയുടെ വാക്കുകള്‍ക്ക് ഇപ്പോള്‍ വലിയ വിലയുണ്ട്.’ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ആര്. ബൈഡന് ജൂനിയര്‍ പറഞ്ഞു. ബൈഡന്റെ ഈ ഓഫര്‍ വെള്ളിയാഴ്ച രാവിലെ സ്വീകരിച്ചതായി, എന്‍ബിസിയുടെ ‘ടുഡേ’ ഷോയില്‍ ഫൗചി പറഞ്ഞു.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് എപ്പിഡെമിക്ക് രോഗങ്ങളുടെ ഡയറക്ടര്‍ ഡോ. ഫൗചിയെ ട്രംപ് മിക്കപ്പോഴും പരസ്യമായി പുച്ഛിച്ചിരുന്നു. തെരഞ്ഞെടുപ്പ് റാലികളില്‍ പലപ്പോഴും ഫൗചിയുടെ നിലപാടുകള്‍ക്കെതിരേ പൊട്ടിത്തെറിച്ച ട്രംപ് ഒടുവില്‍ കോവിഡ് പോസിറ്റിവായി ആശുപത്രിലായി എന്നത് മറ്റൊരു വൈരുദ്ധ്യം. കോവിഡ് ട്രാക്കിങ് പ്രോജക്ടില്‍ അംഗമായിരുന്ന ട്രംപിന്റെ പ്രിയ ഉപദേശകന് അറ്റ്ലസ് കഴിഞ്ഞ ദിവസം രാജിവയ്ക്കുകയും ചെയ്തിരുന്നു. എല്ലാ അര്‍ത്ഥത്തിലും വൈറസിനെതിരേയുള്ള ട്രംപിന്റെ നിലപാടുകളും നടപടികളും അമ്പേ പരാജയമായിരുന്നുവെന്നു കാണിക്കുന്നതാണ് ഇപ്പോഴത്തെ വൈറസിന്റെ വ്യാപനം. വൈറസിന്റെ ഭീഷണി പലപ്പോഴും തള്ളിക്കളഞ്ഞ പ്രസിഡന്റ്, ഡോ. ഫൗചിയുടെ മാസ്ക്ക് അംഗീകാരവും സാമൂഹിക നിയന്ത്രണങ്ങളെയും തള്ളിക്കളഞ്ഞിരുന്നു. വൈറസ് നിയന്ത്രണങ്ങള്‍ മാറ്റി എത്രയും വേഗം സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കാനുള്ള തന്റെ ആഹ്വാനത്തെ പിന്തുണച്ച ഉപദേശകര്ക്കാണ് ട്രംപ് മുന്‍ഗണന നല്‍കിയത്.

216,422 പുതിയ കൊറോണ വൈറസ് കേസുകള്‍ അമേരിക്കയിലുടനീളം ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസത്തിലാണ് ഡോ. ഫൗചിയെ തിരിച്ചു വിളിച്ചു കൊണ്ട് ബൈഡെന്റെ പ്രഖ്യാപനമുണ്ടായത്. വൈറസ് ശക്തമായി തന്നെ തിരിച്ചടിക്കുകയാണ്. ടെക്സസ്, കാലിഫോര്‍ണിയ, ഫ്ളോറിഡ എന്നിവിടങ്ങളില്‍ വലിയ തോതിലാണ് വ്യാപനം. മരണനിരക്കും കുതിച്ചുയരുന്നു. സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ടിംഗിലെ അപാകതകള്‍ കോവിഡ് സംഖ്യയെ കുറച്ചു കാണിക്കാനാണ് സാധ്യതയെന്നു ഹോപ്കിന്‍സ് സര്‍വകലാശാല അധികൃതര്‍ പറയുന്നു. അങ്ങനെയെങ്കില്‍ സ്ഥിതിഗതികള്‍ വിചാരിക്കുന്നതിനേക്കാള്‍ ഗുരുതരമാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കി. ഇന്നലെ കുറഞ്ഞത് 2,857 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, യുഎസിന്റെ ആകെ മരണസംഖ്യ ഇതോടെ 276,000 ല്‍ എത്തി.

ഒരു ലക്ഷത്തിലധികം കോവിഡ് 19 രോഗികളാണ് ടെക്സസിലെ വിവിധ ആശുപത്രികളിലുള്ളത്. ടെക്സസിലെ ലുബ്ബോക്കില്‍ വ്യാഴാഴ്ച അണുബാധ എല്ലാ സീമകളും ലംഘിച്ചു മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ടെക്സസ് നഗരമായ ഇവിടെ കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 382 പുതിയ കൊറോണ വൈറസ് കേസുകളുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഡാറ്റാബേസ് പറയുന്നു. കാലിഫോര്‍ണിയയില്‍, വൈറസ് ഒഴിവാക്കാന്‍ ഏറ്റവും ആക്രമണാത്മക നടപടികള്‍ പ്രഖ്യാപിച്ചു, ആശുപത്രികള്‍ അമിതഭാരമാകുമ്പോള്‍ പ്രാദേശിക സ്റ്റേഅറ്റ് ഹോം ഓര്‍ഡറുകള്‍ ഏര്‍പ്പെടുത്തുമെന്ന് അവര്‍ പറഞ്ഞു. വാക്സിനുകള്‍ വരുന്നതിനുമുമ്പ് വിഷമകരമായ ശൈത്യകാലത്ത് സംസ്ഥാനം കടന്നുപോകേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.



