കൊല്ലം: കൊട്ടിയത്ത് വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന്‍ പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ താരം ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും. സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡിലുളള പ്രതി ഹാരിഷിന്റെ സഹോദരന്റെ ഭാര്യയാണ് സീരിയല്‍ നടി ലക്ഷ്മി പ്രമോദ്.കൊട്ടിയം സ്വദേശി വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസി(24)യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഹാരിഷ് മുഹമ്മദുമായി വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ വളയിടല്‍ ചടങ്ങു വരെ എത്തിയ ശേഷം വിവാഹത്തില്‍ നിന്നും ഹാരിഷ് പിന്മാറിയതിന്റെ മനോവിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തതെന്നാണ് വിവരം.ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്. ഹാരിഷിന്റെ സഹോദരന്റെയും ഭാര്യയുടെയും ഒപ്പം മാതാപിതാക്കളുടെയും മൊഴി വീണ്ടുമെടുക്കും. അന്വേഷണത്തിനായി കൊട്ടിയം കണ്ണനല്ലൂര്‍ സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തെ ചാത്തന്നൂര്‍ എസിപി നിയോഗിച്ചു.
റംസിയുടെ ആത്മഹത്യ; സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും
