ചാ​ത്ത​ന്നൂ​ര്‍: ക്വ​ട്ടേ​ഷ​ന്‍ സംഘവുമായും ഫേ​സ്ബു​ക്ക് സൗ​ഹൃ​ദം ഉണ്ടെന്ന് രേഷ്‌മ. ന​വ​ജാ​ത ശി​ശു​വി​നെ തോ​ട്ട​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച കേ​സി​ല്‍ അറസ്റ്റിലായ പ്രതിയാണ് രേഷ്‌മ. അ​ന്വേ​ഷ​ണ സം​ഘം രേഷ്മയെ ജ​യി​ലി​ല്‍ ചോദ്യം ചെയ്തപ്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്. ഫേ​സ്ബു​ക്ക് സൗ​ഹൃ​ദം വര്‍ക്കല സ്വദേശിയായ ആളുമായാണെന്നും രേഷ്‌മ സമ്മതിച്ചു. ഈ സുഹൃത്ത് ഇപ്പോള്‍ ജയിലില്‍ ആണ്.

രേ​ഷ്മ പോ​ലീ​സി​നോ​ട് ത​നി​ക്ക് 14 ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളു​ണ്ടെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞു. പോ​ലീ​സ് ഇതില്‍ രേ​ഷ്മ​യു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ ചാ​റ്റു ചെ​യ്ത​വ​രു​ടെ മൊ​ഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. രേ​ഷ്മ​യ്ക്ക് ഫേ​സ്ബു​ക്ക് വ​ഴി വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​രു​മാ​യും സൗ​ഹൃ​ദം ഉ​ണ്ടാ​യി​രു​ന്ന​താ​യും അന്വേഷണ സംഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
രേ​ഷ്മ നേ​ര​ത്തെ ത​ന്നെ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​ത് ഫേ​സ്ബു​ക്ക് കാ​മു​ക​നൊ​പ്പം പോ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണെന്ന് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു. പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഷ്മ​യെ ജീ​വ​നൊ​ടു​ക്കി​യ ബ​ന്ധു​ക്ക​ളാ​യ ഗ്രീ​ഷ്മ​യും ആ​ര്യ​യു​മാണ് അ​ന​ന്തു എ​ന്ന കാ​മു​ക​നാ​യി ചാ​റ്റ് ചെ​യ്തി​രു​ന്ന​ത് വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.