ബംഗളൂരു: അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച്‌ പേരെടുത്ത ഐ.പി.എസ് ഉദ്യോഗസ്ഥയായ രൂപയ‌്‌ക്ക് പുതിയ ചുമതല നല്‍കി കര്‍ണാടക സര്‍ക്കാര്‍‌. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് രൂപ‌യ്ക്ക് നിയമനം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഈ സ്ഥാനത്തേയ്ക്ക് എത്തുന്ന ആദ്യ വനിതയാണ് രൂപ. 2000 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥയാണ് രൂപ.

അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി..എം.കെ. മുന്‍നേതാവ് വി.കെ. ശശികലയ്ക്ക് വി.ഐ.പി. പരിഗണന ലഭിച്ചെന്ന് അന്ന് ജയില്‍ ഡി.ഐ.ജി.യായ രൂപ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പിന്നീട് വന്‍വിവാദത്തിനിടയാക്കി. വി.ഐ.പി സൗകര്യം ലഭിക്കുന്നതിന് ജയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ട് ജയില്‍വകുപ്പില്‍ അഴിച്ചുപണിക്കിടയാക്കി. തുടര്‍ന്ന് സര്‍ക്കാരിന് അന്വേഷണത്തിന് ഉത്തരവിടേണ്ടതായും വന്നു. പിന്നീട് അന്വേഷണ കമ്മിഷനും രൂപയുടെ കണ്ടെത്തലുകള്‍ ശരിവച്ചു.