രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കണമെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിലും ഇന്ധന വിലവർധനയിലും മോദി സർക്കാരിനെതിരെ രാഹുൽ സ്വീകരിച്ച നിലപാടുകൾക്ക് പിന്നാലെയാണ് സച്ചിൻ പൈലറ്റിന്റെ ആവശ്യം.
അതിർത്തിയിലെ സ്ഥിതിയിൽ ഇപ്പോഴും ആശയക്കുഴപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ-ഡീസൽ വില ദിനവും വർധിക്കുന്നത് ജനങ്ങളിൽ സമ്മർദമുണ്ടാക്കുന്നുണ്ട്. ഇന്ധന വില കുറയ്ക്കണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു.
ഇന്ധന വില വർധനയ്ക്കെതിരെ എല്ലാ ജില്ലാ ആസ്ഥാനത്തും ഈ മാസം 29ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു



