സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയ്ക്കും, രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കുമായി വിരുന്നു നല്‍കി രാഷ്ട്രപതി രാം നാഥ് കോവിന്ദ് .സ്വീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് ജനറല്‍ മുകുന്ദ് നരവാനെ, ഇന്ത്യന്‍ എയര്‍ഫോഴ്സ് ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊറോണ പോരാട്ടത്തില്‍ രാജ്യം മാതൃകയെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ ദിവസം സ്വാതന്ത്യ്ര ദിന സന്ദേശത്തില്‍ പറഞ്ഞിരുന്നു . കൊറോണ നിയന്ത്രിക്കുന്നതിലും മരണസംഖ്യ പിടിച്ചുനിര്‍ത്തുന്നതിലും രാജ്യം വിജയിച്ചു. ഇന്ത്യയുടെ പരിശ്രമങ്ങള്‍ ലോകത്തിന് മാതൃകയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പറഞ്ഞു. സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ച് നിര്‍ണ്ണായക പ്രഖ്യാപനങ്ങളാണ് ഇന്നലെ പ്രധാനമന്ത്രി നടത്തിയത് .



