അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ നടത്തിയ മുഖ്യപുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത്(86) അന്തരിച്ചു. ശനിയാഴ്ച പുലർച്ചയായിരുന്നു അന്ത്യം.

ദീക്ഷിതിന് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സുഖമില്ലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മണികർണിക ഘട്ടിലാണ് അദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങള്‍ നടക്കുക. ജനുവരി 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അയോധ്യ ക്ഷേത്രത്തില്‍ ശ്രീരാമന്‍റെ വിഗ്രഹം പ്രതിഷ്ഠിച്ചത്.

വാരണാസിയിലെ മുതിർന്ന പണ്ഡിതന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ദീക്ഷിത്, മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലാ നിവാസിയാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ കുടുംബം തലമുറകളായി വാരണാസിയിലാണ് താമസിക്കുന്നത്.