രാജ്യത്ത് 90 ശതമാനം പ്രദേശങ്ങളിലും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം. 734 ജില്ലകളില്‍ 640ലും ടിപിആര്‍ കൂടുതലാണ്. ഗ്രാമങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ കുറഞ്ഞു. എന്നാല്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൂടാതെ ബംഗാള്‍, രാജസ്ഥാന്‍, മിസോറാം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗികള്‍ മാറ്റമില്ലാതെ തുടരുന്നു.