ന്യൂഡല്‍ഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 13,586 പേര്‍ക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഒറ്റ ദിവസം 13,000 ത്തില്‍ അധികം പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​. 336 മരണവും റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 12,573 ആയും രോഗബാധിതരുടെ എണ്ണം 3,80,532 ആയും ഉയര്‍ന്നു.

രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായി തുടരുന്നത് മാത്രമാണ് രാജ്യത്തിന് ആശ്വാസം പകരുന്നത്. ഇന്ത്യയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 204710 പേരാണ് ഇതുവരെ രോഗമുക്തരായത്. ചികിത്സയിലുള്ളവരുടെ എണ്ണം 1,63,248 ആണ്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതീവ രൂക്ഷമാണ്. ഡല്‍ഹിയില്‍ ആദ്യ ദിവസം നടത്തിയ റാപിഡ് ആന്റിജന്‍ പരിശോധനയില്‍ 456 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 53.8 ശതമാനമായി ഉയര്‍ന്നു. മഹാരാഷ്​ട്രയില്‍ 24 മണിക്കൂറിനിടെ 3752 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,20,504 പേര്‍ക്ക്​​ ഇതുവരെ മഹാരാഷ്​ട്രയില്‍ കോവിഡ്​ ബാധിച്ചു​. മരണം 5751. 53,901 പേര്‍ ചികിത്സയിലുണ്ട്​. 60,838 പേര്‍ രോഗമുക്തി നേടി. മുംബൈയില്‍മാത്രം ഇതുവരെ 62,875 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു.

തമിഴ്​നാട്ടിലെ കോവിഡ്​ ബാധിതരുടെ എണ്ണം 50,000കടന്നു. 52,334 പേര്‍ക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. മരണസംഖ്യ 625. വ്യാഴാഴ്​ച മാത്രം 49 മരണം സംസ്​ഥാനത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തു. ചെന്നൈയില്‍ മാത്രം കോവിഡ്​ ബാധിതരുടെ എണ്ണം 37,000കടന്നു.