രാജ്യത്ത് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന്റെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.പരിശോധനാ കിറ്റിന്റെ കയറ്റുമതി ഇതുവരെ സൗജന്യമായിരുന്നു. രോഗനിര്‍ണയത്തിന് എത്തുന്നവരില്‍ വളരെ പെട്ടന്ന് ഫലം ലഭിക്കുന്നതാണ് റാപ്പിഡ് ആന്റ്ജന്‍ ടെസ്റ്റ് കിറ്റുകള്‍. കൊവിഡ് മൂന്നാം തരംഗത്തില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ വ്യാപകമായാണ് ഉപയോഗിക്കുന്നത്.

രണ്ടാം തരംഗത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ പരിശോധനാ സംവിധാനങ്ങള്‍ക്ക് ക്ഷാമം നേരിടുമെന്ന ഘട്ടത്തിലാണ് റാപ്പിഡ് ആന്റജന്‍ ടെസ്റ്റ് കിററുകള്‍ക്ക് ഐസിഎംആര്‍ അനുമതി നല്‍കിയത്.പുനെയിലെ മൈ ലാബ് ഡിസ്‌കവറി സൊല്യൂഷന്‍സിന്റെ കൊവിസെല്‍ഫ്, ആബട്ട് റാപ്പിഡ് ഡയഗണോസ്റ്റിക്‌സിന്റെ കിറ്റ് എന്നിവയ്ക്കായിരുന്നു അന്ന് അനുമതി ലഭിച്ചിരുന്നത്.