രാജ്യത്ത് അറുപത് വയസിനു മുകളിലുള്ള 49 ശതമാനം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് 49 ശതമാനം ആള്‍ക്കാര്‍ സ്വീകരിച്ചെന്ന വിവരം കേന്ദ്ര സര്‍ക്കാരാണ് പുറത്തുവിട്ടത്. എന്നാല്‍ 18 മുതല്‍ 44 വയസ് വരെയുള്ളവരില്‍ പതിനഞ്ച് ശതമാനം പേര്‍ മാത്രമാണ് കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരികയാണെങ്കിലും വാക്‌സിന്‍ നല്‍കല്‍ കൂടുതല്‍ വ്യാപിപ്പിക്കാനും വേഗത്തിലാക്കാനുമാണ് തീരുമാനം.കഴിഞ്ഞ ദിവസം രാജ്യം പുതിയ വാക്‌സിനും അംഗീകാരം നല്‍കിയിരുന്നു. മോഡേണ വാക്‌സിന്‍ ഉപയോഗിക്കുന്നതിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കോവിഷീല്‍ഡിനും കോവാക്‌സിനും സ്പുടിനിക്കിനും ശേഷം രാജ്യത്ത് ലഭ്യമാകുന്ന നാലാമത്തെ വാക്‌സിന്‍ കൂടിയാണ് മോഡേണ.