ഡ​ല്‍​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 64,531 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ, രാജ്യത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 27,67,274 ആ​യി ഉയര്‍ന്നു.

പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ആ​യി​ര​വും ക​ട​ന്നിരിക്കുകയാണ്. 1,092 പേ​രാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​ങ്ങ​ള്‍ 52,889 ആ​യി. 20,37,871 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ച​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.