തിരുവനന്തപുരം: കുമരകം ബിജെപി മണ്ഡലം വൈസ് പ്രസിഡന്റായ രാജ്‌മോഹന് നേരെ നടന്ന സിപിഐഎം ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
കമ്മ്യൂണിസ്റ്റുകാര്‍ ഒഴികെയുള്ള ആര്‍ക്കും കേരളത്തില്‍ ജീവിക്കാനോ വ്യവസായം ആരംഭിക്കാനോ സാധിക്കാത്ത അവസ്ഥയാണ്. ബിജെപി രാഷ്ട്രീയം പറയുന്നവരെ വേട്ടയാടി ഇല്ലാതാക്കിക്കളയാമെന്നാണ് വ്യാമോഹമെങ്കില്‍ അതിവിടെ വേവില്ല.
രാജ്മോഹന്‍ ഉള്‍പ്പെടെയുള്ള എല്ലാ സംരംഭകര്‍ക്കും പിന്തുണയുമായി ബിജെപി ഒപ്പമുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാജ്മോഹന്‍ ബിജെപിക്കാരന്‍ ആയതുകൊണ്ട് മാത്രമാണ് കോണ്‍ഗ്രസ് വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.



