മൂന്നാര്‍ രാജമല നെയ്മക്കാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മണ്ണിനടയില്‍പ്പെട്ട 12 പേരെ രക്ഷപ്പെടുത്തി ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റാ ആശുപത്രിയിലെത്തിച്ചു.ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
രാജമലയില്‍ നടന്നത് വലിയ ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. ജനങ്ങളെ ജീവനോടെ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും ഐ ജി വ്യക്തമാക്കി.
രാജമലയില്‍ ബിഎസ്എന്‍എല്‍ ടവര്‍ രണ്ടു മണിക്കൂറിനകം ശരിയാക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രദേശത്ത് ആശയവിനിമയ സംവിധാനം തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടവിവരം പുറംലോകം അറിഞ്ഞത്.



