മുംബൈ : പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രത്തില്‍ നിന്നും നടി ദീപികാ പദുക്കോണിനെ പുറത്താക്കി. കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുറത്താക്കിയത്. സഹതാരവും, ഭര്‍ത്താവുമായ രണ്‍വീര്‍ സിംഗിന് നല്‍കുന്ന പ്രതിഫലം വേണമെന്നായിരുന്നു ദീപികയുടെ ആവശ്യം.

50 കോടിയോളം രൂപയാണ് രണ്‍വീറിന്റെ പ്രതിഫലം. ഇതേ തുക തനിക്കും നല്‍കണമെന്ന് ദീപിക ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്‍വീറിന് കൊടുക്കുന്ന അതേ തുക തരണം. ഒരു പൈസ പോലും കുറവോ കൂടുതലോ വേണ്ടെന്നും താരം പറഞ്ഞതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോളിവുഡ് നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ദീപികയാണ്. 29 കോടിയോളം രൂപയാണ് പ്രതിഫലം.

സഞ്ജയ് ലീല ബന്‍സാലിയ്‌ക്കൊപ്പം നിരവധി സിനിമകള്‍ ദീപിക ചെയ്തിട്ടുണ്ട്. പത്മാവതി, ബാജി റാവു മസ്താനി, രാം ലീല എന്നീ ചിത്രങ്ങള്‍ മികച്ച വിജയമാണ് കൈവരിച്ചത്. ഈ മൂന്ന് ചിത്രങ്ങളിലും രണ്‍വീര്‍ ആയിരുന്നു സഹതാരം.