കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെ 80 ശതമാനത്തിലേറെ പേരെ ബാധിച്ചത് ഡെല്‍റ്റാ വകഭേദമാണെന്ന് കൊവിഡ് ജീനോമിക് കണ്‍സോര്‍ഷ്യം മേധാവി എന്‍കെ അറോറ. കൂടുതല്‍ വ്യാപനശേഷിയുള്ള മറ്റൊരു വകഭേദമുണ്ടായാല്‍ കൊവിഡ് കേസുകള്‍ ഇനിയും ഉയരാമെന്നും അദ്ദേഹം പറഞ്ഞു.

ആല്‍ഫ വേരിയെന്റിനേക്കാള്‍ 40 മുതല്‍ 60 ശതമാനം വരെ വ്യാപനശേഷിയുള്ളവയാണ് ഡെല്‍റ്റ വകഭേദം. ബ്രിട്ടണ്‍,അമേരിക്ക,സിങ്കപ്പൂര്‍ എന്നിവയടക്കം എണ്‍പതിലേറെ രാജ്യങ്ങളില്‍ ഇതിനകം ഡെല്‍റ്റാ വകഭേദം എത്തിക്കഴിഞ്ഞു. ഇതിന്റെ വ്യാപനശേഷിയേയും മറ്റും പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. കഴിഞ്ഞ ഒക്‌ടോബറിലാണ് രാ‌ജ്യത്ത് ആദ്യമായി ഡെല്‍റ്റാ വ്‌ഏരിയെന്റിനെ കണ്ടെത്തിയത്. രാജ്യത്തെ 80 ശതമാനത്തിലേറെ പേരെയും രണ്ടാം തരംഗത്തില്‍ ബാധിച്ചത് ഈ വകഭേദമാണ്. ഡോ അറോറ വ്യക്തമാക്കി.