കൊടുങ്ങല്ലൂര്‍: സാമ്പത്തിക ശേഷിയുള്ള യുവാക്കളെയും വ്യവസായികളെയും ഹണി ട്രാപ്പില്‍ വീഴ്ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍ . ചാവക്കാട് ബ്ലാങ്ങാട്ട് തറപറമ്പില്‍ അക്ബര്‍ഷാ (35), വയനാട് വൈത്തിരി സ്വദേശിനി നസീമ (നെസി -35) എന്നിവരാണ് വയനാട്ടില്‍നിന്ന് പിടികൂടിയത് .
ഫേസ്ബുക്ക് വഴിയും വാട്സ്ആപ്പിലൂടെയും പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ച ശേഷമായിരുന്നു ഇവരുടെ കെണിയൊരുക്കല്‍ . ഫ്ലാറ്റിലും മറ്റും വിളിച്ചുവരുത്തി ചിത്രങ്ങളും വിഡിയോയും പകര്‍ത്തി ഭീഷണിെപ്പടുത്തി പണം തട്ടുകയാണ് ഇവര്‍ ചെയ്യുന്നത് . തൃശൂര്‍ സ്വദേശിയായ വ്യവസായിയുടെ പരാതിയിലാണ് കേസെടുത്തത് .



