മാനസിക അസ്വാസ്ഥ്യമുള്ള കറുത്തവംശജനെ ന്യൂയോര്‍ക്ക് പൊലീസ് ശ്വാസം മുട്ടിച്ച്‌ കൊന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിനുമുമ്ബാണ് സംഭവം.

ഡാനിയല്‍ പ്രൂഡിനെയാണ് (41) മുഖം തുണികൊണ്ട് മറച്ച്‌ രണ്ട് മിനിറ്റോളം റോഡില്‍ കഴുത്തു ഞെരിച്ചത്. കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രൂഡിനെ സഹായിക്കാനായാണ് സഹോദരന്‍ ജോ പൊലീസിനെ വിളിച്ചത്. പൊലീസെത്തുമ്ബോള്‍ നഗ്നനായി ഓടുകയായിരുന്ന ഇയാളോട് കൈ പുറകില്‍ കെട്ടി നിലത്തുകിടക്കാന്‍ ആവശ്യപ്പെട്ടു. കോവിഡ് ബാധിതനാണ് എന്നുപറഞ്ഞ് പൊലീസിന്റെ നേരെ തുപ്പി. തുടര്‍ന്ന്, പൊലീസ് തുണിവച്ച്‌ കഴുഞ്ഞു ഞെരിക്കുകയായിരുന്നു. പ്രൂഡ് ചലിക്കാതായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. മാര്‍ച്ച്‌ 30ഓടെ മരിച്ചു. സംഭവത്തിന് മാസങ്ങള്‍ക്കുശേഷമാണ് പൊലീസ് വീഡിയോ പുറത്തുവിടുന്നത്. ചിക്കാഗോയില്‍ മൊത്തക്കച്ചവടശാലയിലെ തൊഴിലാളിയായിരുന്നു പ്രൂഡ്. അഞ്ച് മക്കളുണ്ട്.