ഒമാനിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ യുഎഇയിലും ശക്തമായ മഴ തുടരുന്നു. രാജ്യത്തുടനീളം കാലാവസ്ഥ മോശമായതിനാൽ യുഎഇയുടെ മിക്ക ഭാഗങ്ങളിലും ദേശീയ കാലാവസ്ഥാ കേന്ദ്രം ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

അസാധാരണമായ തീവ്രതയുള്ള അപകടകരമായ കാലാവസ്ഥാ സംഭവങ്ങൾ പ്രവചിക്കപ്പെട്ടതിനാൽ ‘അങ്ങേയറ്റം ജാഗ്രത’ തുടരാൻ അതോറിറ്റി താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎഇയിലെ സർക്കാർ ജീവനക്കാരോട് ബുധനാഴ്ചയും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അറിയിപ്പിലൂടെ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തുടനീളം മോശം കാലാവസ്ഥയെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.