യാത്രക്കിടയിലെ യന്ത്രതകരാറ് മൂലം ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 222 യാത്രക്കാരും ഏഴ് ജീവനക്കാരുമുണ്ടായിരുന്ന ജി9-426 എന്ന വിമാനമാണ് കൊച്ചയില്‍ സുരക്ഷിതമായി ഇറക്കിയത്. എല്ലാവരും സുരക്ഷിതരാണെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വിമാനം ലാന്‍ഡ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. വൈകിട്ട് ഏഴരയോടെയാണ് വിമാനം അടിയന്തരമായി റണ്‍വേയിലിറക്കിയത്. എട്ടരയോടെ വിമാനത്താവളത്തിലെ അടിയന്തര നടപടികള്‍ പിന്‍വലിച്ചു.

ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറയെന്നും അടിയന്തര ലാന്‍ഡിങ് വേണമെന്നും ആവശ്യപ്പെട്ടതിന് പിന്നാലെ വിമാനത്താവള ജീവനക്കാര്‍ സമ്പൂര്‍ണ്ണ സജ്ജരായിരുന്നു. 6.41 ഓടെ വിമാനത്താവളത്തില്‍ അടിയന്തര നടപടിക്രമങ്ങള്‍ ആരംഭിച്ചു.