ചെറുതോണി : മലയാളി ഗവേഷണ വിദ്യര്‍ഥിനി ഉത്തരകൊറിയയിലെ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു . വാഴത്തോപ്പ് മണിമലയില്‍ ജോസിന്റെ മകള്‍ ലീജ ജോസ് (28)ആണ് മരിച്ചത് . കഴിഞ്ഞ ഫെബ്രുവരിയില്‍ ലീവിന് നാട്ടിലെത്തിയ യുവതി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരികെപോകാന്‍ വൈകി . കഴിഞ്ഞ ആറിനാണ് യുവതി തിരികെ പോയത്. അവിടെയെത്തി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്ന ക്വാറന്റീനില്‍ പ്രവേശിച്ചു . ഇതിനിടെ ലീജക്ക് ചെവിവേദനയും പുറംവേദനയും അനുഭവപ്പെട്ടു . ക്വാറന്റീനിയാലിരുന്നതിനാല് ആശുപത്രിയില്‍ നിന്നും ചികിത്സ ലഭിച്ചിരുന്നില്ല . പിന്നീട് ചികിത്സ ആരംഭിച്ചെങ്കിലും രോഗം കുറഞ്ഞില്ല. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് പോരുന്നതിനായി എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു ലീജ . അവിടെ കുഴഞ്ഞുവീണ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട് .
അമ്മ ഷേര്‍ളി ജോസ്് (വാഴത്തോപ്പ് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്) പന്തളം കുളനട കടവില്പീഡികയില് കുടുംബാംഗം. സഹോദരങ്ങള്‍: ലിജോ, ലിനോ.