തിരുവനന്തപുരം ∙ ബാങ്കില്‍നിന്ന് 50 പവനും 50,000 രൂപയും എടുത്തിറങ്ങിയ ആളെ റോഡില്‍നിന്ന് സ്കൂട്ടര്‍ ഉള്‍പ്പെടെ കാണാതായി 50 ദിവസം ആയിട്ടും ഒരു തെളിവും കണ്ടെത്താനാകാതെ പൊലീസ്. കുളപ്പട സുവര്‍ണ നഗര്‍ ഏദന്‍ നിവാസില്‍ കെ. മോഹനനെയാണ് ബാങ്കില്‍നിന്ന് വരുന്ന വഴി മേയ് 8 ന് കാണാതായത്.
മോഹനനെ കണ്ടെത്താന്‍ എല്ലാ മാര്‍ഗങ്ങളും പൊലീസ് പരിശോധിച്ചു. വിവരം തരുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചെങ്കിലും മോഹനന്‍ കാണാമറയത്തു തന്നെയാണ് . ഫോണ്‍ രേഖകളും സാമ്ബത്തിക ഇടപാടുകളുമടക്കം പരിശോധിച്ച് സാധ്യതകളെല്ലാം വിലയിരുത്തിയ പൊലീസ് ഇപ്പോള്‍ ‘ചെറിയ സാധ്യതകള്‍ക്കു’ പിന്നാലെയാണ്. മോഹനന്റെ ജീവിതത്തിലുണ്ടായ ചെറിയ സംഭവങ്ങള്‍ കേസില്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.