ഹൂസ്റ്റൺ: വടക്കൻ ഹൂസ്റ്റണിൽ ചെമ്പ് വയർ മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് കള്ളന്മാരെ കടയുടമ വെടിവച്ചു. പുലർച്ചെ 4.30 ഓടെ നോർത്ത് ഫ്രീവേയ്ക്ക് സമീപം ഇ ബറസ് സ്ട്രീറ്റിലാണ് സംഭവം.
ഹൂസ്റ്റൺ പോലീസ് നൽകുന്ന വിവരമനുസരിച്ച് ചെമ്പ് വയർ മോഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ടതിനെ തുടർന്ന് ഉടമ കള്ളന്മാരുമായി ഏറ്റുമുട്ടുകയും വെടിയുതിർക്കുകയുമായിരുന്നു. വെടിവയ്പിൽ ഒരാളുടെ മുഖത്താണ് വെടിയേറ്റത്.
പരിക്കേറ്റ രണ്ട് കള്ളന്മാരെയും പ്രാദേശിക ട്രോമാ സെന്ററുകളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.