ലോകത്തെ ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്കയില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന കപ്പ് നേടിയിരുന്നു. ഇതിന് ശേഷം മെസിയുടെ വീഡിയോ കോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ബ്രസീലിനെ അവരുടെ മണ്ണില്‍ പരാജയപ്പെടുത്തിയ ശേഷം മെസി ആദ്യം വിളിച്ചത് തന്റെ ഭാര്യ അന്റൊനെല റൊക്കുസ്സൊയെ ആയിരുന്നു. മെസിയുടെ ഈ വീഡിയോ കാള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോപ അമേരിക്കയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വീഡിയോ പങ്കുവച്ചിരുന്നു.

വീഡിയോയിലൂടെ തനിക്ക് ലഭിച്ച മെഡല്‍ റൊക്കൂസ്സൊയെ കാണിക്കുന്നുണ്ട് മെസി.
പിന്നാലെ റൊക്കൂസ്സൊ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മെസിയുമായി സംസാരിക്കുന്ന വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചിട്ടുണ്ട്. മത്സരശേഷം
കിരീടവുമായെത്തിയ മെസിയേയും, സംഘത്തേയും വരവേല്‍ക്കാന്‍ ആയിരങ്ങളാണ് നാട്ടില്‍ കാത്തുനിന്നത്.