ഭീകര സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശുമായി ബന്ധമുള്ള മൂന്ന് ഭീകരര്‍ പിടിയിലായി. കൊല്‍ക്കത്തയില്‍ നിന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ പിടികൂടിയത്.
സംഘത്തില്‍ നിന്ന് ഭീകര സംഘടനയുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ചുവരികയാണ്. ഇവര്‍ താമസിച്ചിരുന്ന പ്രദേശത്തെ ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പിടിയിലായവരെ നാളെ കോടതിയില്‍ ഹാജരാക്കും