ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ മൂന്നു ലക്ഷം കവിഞ്ഞു. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 3.01,579 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ 1.43 ലക്ഷം പേര് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 1.49 ലക്ഷം പേര് രോഗമുക്തി നേടി. 8,551 പേരാണ് രാജ്യത്ത് ആകെ മരിച്ചത്. 97,648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രാജ്യത്തെ കണക്കുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്. വ്യാഴാഴ്ച വരെയുള്ള കണക്കാണിത്. 3,590 പേര് സംസ്ഥാനത്ത് ആകെ മരിച്ചു. തമിഴ്നാട് (40,698), ഡല്‍ഹി (34,697, ഗുജറാത്ത് (22,067), ഉത്തര്‍പ്രദേശ് (12,088), രാജസ്ഥാന് (11,930), പശ്ചിമ ബംഗാള്‍ (10,244), മധ്യപ്രദേശ് (10,241) എന്നിവയാണ് പതിനായിരത്തിനുമേല്‍ രോഗികളുള്ള മറ്റു സംസ്ഥാനങ്ങള്‍. കേരളത്തില്‍ 2,323 രോഗികളാണുള്ളത്.
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ കഴിഞ്ഞ ദിവസം നാലാം സ്ഥാനത്ത് എത്തിയിരുന്നു. ബ്രിട്ടന്, സ്പെയിന് എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ ഒറ്റദിവസംകൊണ്ട് പിന്നിലാക്കിയത്. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നിവയാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങള്‍.



