ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയേറുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഡോ. സമീരന്‍ പാണ്ഡ മുന്നറിയിപ്പു നല്‍കി. രണ്ടാം തരംഗത്തില്‍ തീവ്രവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന സംസ്ഥാനങ്ങളില്‍ കേസുകള്‍ ഉയരുന്നുണ്ട്. ഇതു മൂന്നാം തരംഗത്തിന്റെ സൂചനയാകാം. ഇക്കാര്യത്തില്‍ ഓരോ സംസ്ഥാനത്തെയും സ്ഥിതിയാണ് പറയേണ്ടത്. എത്ര പേര്‍ക്കു കോവിഡിനെതിരെ ആന്റിബോഡി ഉണ്ടായി എന്നു പരിശോധിക്കുന്ന സിറോ സര്‍വേയിലെ സൂചനകള്‍ വച്ചു നോക്കുമ്ബോള്‍ കുട്ടികളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഡോ. പാണ്ഡ പറഞ്ഞു.