മുണ്ടക്കയം: കോരുത്തോട് മടുക്കയിൽ ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തി. പുത്തൻപറമ്പിൽ ശ്യാമിന്റെ ഭാര്യ അഞ്ജലി (26) ആണ് മരിച്ചത്.
പുലർച്ചെ ആറോടെയാണ് വീടിന്റെ അടുക്കളയോട് ചേർന്ന കിണറ്റിൽ മൃതദേഹം കാണപ്പെട്ടത്. പുലർച്ചെ ഉറക്കമുണർന്ന വീട്ടുകാർ യുവതിയെ കാണാതെ വന്നതോടെ അന്വേഷിക്കുകയായിരുന്നു. ഭർത്താവ് ശ്യാമാണ് മൃതദേഹം കണ്ടത്. പിന്നാലെ വിവരം പരിസരവാസികളെയും പോലീസിനെയും അറിയിച്ചു.
പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആർഡിഒയുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾക്കൾ പൂർത്തിയാക്കിയത്.
മരണകാരണം വ്യക്തമല്ല. പനക്കച്ചിറ പാക്കിൽ പരേതനായ പ്രദീപിന്റെ മകളാണ് മരിച്ച അഞ്ജലി. മക്കൾ: അയാന, അഹാന.



