മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിലയിരുത്താനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷമത്തിനിടയില്‍ തന്റെ വിലയിരുത്തലും വേണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. പുതിയ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന്റെ നിയമസഭയിലെ പ്രകടനം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വി.ഡി സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനത്തെ സ്വാഗതം ചെയ്ത് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. സതീശനൊപ്പം നിയമസഭയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മാന്യനായ രാഷ്ട്രീയക്കാരനാണ് അദ്ദേഹമെന്നും കോടിയേരി പറഞ്ഞിരുന്നു.

ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും എതിര്‍പ്പ് തള്ളിയായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്റ് സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്.