മുട്ടിലില്‍ നിന്ന് മുറിച്ച മരം കടത്തി വിട്ട ചെക്ക് പോസ്റ്റ് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. വയനാട് ലക്കിടി ചെക്പോസ്റ്റിലെ 2 ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ശ്രീജിത്ത് ഇ പി, വി എസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖലാ സിസിഎഫ് സസ്പെന്‍ഡ് ചെയതത്. റോജി അഗസ്റ്റിന്‍ എറണാകുളത്തേക്ക് ഈട്ടിത്തടി കടത്തിക്കൊണ്ട് പോയ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ് ശ്രീജിത്തും വിനേഷും.
കേസില്‍ റോജി അഗസ്റ്റിന്‍ അടക്കം മൂന്ന് പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും. പട്ടയ ഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്നും, റിസര്‍വ് വനമല്ല മുറിച്ച് മാറ്റിയതെന്നുമാണ് പ്രതികള്‍ കോടതിയെ അറിയിച്ചത്. പട്ടയഭൂമിയിലെ മരംമുറിയ്ക്ക് അനുമതി തേടി അപേക്ഷ നല്‍കിരുന്നു. 20 ദിവസമായിട്ടും മറുപടി ഇല്ലാതെ വന്നതോടെയാണ് മരം മുറിച്ചതെന്നും പ്രതികള്‍ വാദിച്ചു. എന്നാല്‍ റിസര്‍വ്വ് മരം തന്നെയാണ് പ്രതികള്‍ മുറിച്ചതെന്നും അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മുറിച്ച മരം കടത്തി വിട്ടു: ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍



