നിലവില്‍ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്ന മുതിര്‍ന്ന തെലുങ്ക് നടി പവാല ശ്യാമളയെ രക്ഷിക്കാന്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി രംഗത്ത്. ശ്യാമളയുടെ അവസ്ഥയെക്കുറിച്ച്‌ അറിഞ്ഞ ചിരഞ്ജീവി 1,01,500 രൂപ നല്‍കി.

ശ്യാമളയ്ക്ക് എം‌എ‌എ അംഗത്വം ലഭിക്കുന്നതിന് ഈ പണം ഉപയോഗിക്കും. തല്‍ഫലമായി, അവര്‍ക്ക് പ്രതിമാസം 6000 രൂപ ധനസഹായം ലഭിക്കും, കൂടാതെ 3 ലക്ഷം രൂപ മെഡിക്കല്‍ ഇന്‍ഷുറന്‍സും ലഭിക്കും.