യു‌എസ്‌എയില്‍ പുരോഗമിച്ചുകൊണ്ടിരുന്ന നെറ്റ്ഫ്ലിക്സിന്റെ ബിഗ്‌ ബജറ്റ് ചിത്രം ദി ഗ്രേ മാന്‍റെ ചിത്രീകരണം ഇപ്പോള്‍ അടുത്ത ഷെഡ്യൂളിനായി സ്‌പെയിനിലേക്ക് നീങ്ങി. ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത ധനുഷ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ്.

ധനൂഷിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണിത്. ധനുഷും ടീമിനൊപ്പം ചിത്രീകരണത്തിന് സ്പെയിനിലേക്ക് പോയിട്ടുണ്ട്. ധനുഷിന് ഇനിയും കുറച്ചു ദിവസത്തെ ഷൂട്ട് അവശേഷിക്കുന്നുണ്ട്.
40 ദിവസത്തേക്ക് നേരെ ഷൂട്ട് ചെയ്യാനായിരുന്നു പ്രാരംഭ പദ്ധതി, എന്നാല്‍ കോവിഡ് -19 പാന്‍ഡെമിക് ടീമിന്റെ പദ്ധതികളെ വൈകിപ്പിച്ചു.