തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബിൽ ഉൾപ്പെടെ വിവിധ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടിക്കാഴ്ച നടത്തുന്നു. എ.കെ.ജി. സെന്ററിലാണ് കൂടിക്കാഴ്ച.
സി.പി.ഐയുടെ എക്സിക്യൂട്ടീവ് ചേർന്നതിന് ശേഷമാണ് കാനം രാജേന്ദ്രൻ എ.കെ.ജി. സെന്ററിലെത്തിയത്. കാലാവധി കഴിഞ്ഞ ഓർഡിനൻസുകൾ ഉൾപ്പെടെ നിയമമാക്കി മാറ്റാൻ പ്രത്യേക നിയമസഭാ സമ്മേളനം 22-ന് വിളിച്ചിരിക്കുകയാണ്.



