മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ശശീന്ദ്രനും എതിരായ പരാതി തള്ളി ലോകയുക്ത. ശശീന്ദ്രനെ പുറത്താക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ കൂടി കൂട്ട് പ്രതിയാക്കണമെന്ന ഹര്‍ജിയാണ് ലോക യുക്ത തള്ളിയത്.
ഹര്‍ജിക്ക് പിന്നില്‍ ദുരുദേശമുണ്ടെന്ന് ലോകായുക്ത വ്യക്തമാക്കി. എന്‍സിപി നേതാവിനോട് കേസ് നല്ല നിലയില്‍ തീര്‍ക്കണമെന്ന ശശീന്ദ്രന്‍്റെ ആവശ്യം മന്ത്രി എന്ന നിലയില്‍ അധികാര ദുര് വിനയോഗം ആണെന്ന് ചൂണ്ടി കാട്ടി അഡ്വ. ജിജാ ജെയിംസ് മാത്യു സമര്‍പ്പിച്ച ഹര്‍ജിയാണ് ലോകായുക്ത തള്ളിയത്.
പരാതിയെ ദുരുദ്ദേശപരായ ഹര്‍ജി എന്ന് വിശേഷിപ്പിച്ച ലോകയുക്ത കേസെടുക്കാന്‍ കഴിയില്ലെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടി. പരാതിക്കൊപ്പം സമര്‍പ്പിച്ചത് ഏതാനും യൂട്യൂബ് ലിങ്ക് മാത്രമാണെന്നും അതിന്‍്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് എങ്ങനെയെന്നും ലോകായുക്ത വിധിയില്‍ ചോദിക്കുന്നു.
എ.കെ ശശീന്ദ്രന് രാജി വെയ്ക്കേണ്ടതില്ലെന്ന പ്രസ്താവനയുടെ പേരില്‍ മാത്രം മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നും വിധിയില്‍ പറയുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരെ അഴിമതി , സ്വജനപക്ഷപാതം , എന്നീ ആരോപണങ്ങള്‍ തെളിയിക്കാനുള്ള യാതൊരു തെളിവും പരാതിക്കാരന്‍്റെ കൈയ്യില്‍ ഇല്ല. അതിനാല്‍ കേസ് തള്ളുകയാണെന്ന് ലോക യുക്ത സിറിയക്ക് ജോസഫ് ,ഉപലോകയുക്ത ഹാറൂണ്‍ അല്‍ റഷീദ് എന്നീ വര് ഉള്‍പ്പെട്ട ബെഞ്ച് തള്ളകയായിരുന്നു.



