വാഷിങ്ടണ്‍: യു.എസിലെ മിനെപോളിസില്‍ പ്രക്ഷോഭ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുകയായിരുന്ന സി.എന്‍.എന്‍ വാര്‍ത്താസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസുകാര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് മിനെപോളിസ് ഉള്‍പ്പെടെ അമേരിക്കന്‍ നഗരങ്ങളില്‍ പ്രക്ഷോഭം വ്യാപകമായിരിക്കുകയാണ്. സി.എന്‍.എന്‍ പ്രതിനിധിയായ ഒമര്‍ ജിമെനസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭസ്ഥലത്തുനിന്ന് തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവര്‍ത്തകനാണെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജിമെനസിന് ഒപ്പമുണ്ടായിരുന്ന ക്യാമറ പേഴ്സണ്‍, പ്രൊഡ്യൂസര്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മിനെപോളിസിലെ പ്രതിഷേധ സ്ഥലത്തുനിന്ന് സി.എന്‍.എന്‍ വാര്‍ത്താസംഘത്തെ അറസ്റ്റ് ചെയ്തു
