കൊച്ചി: മാപ്പുസാക്ഷിയാകാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബ്. കോടതിയിലാണ് അലന് ഇത്തരത്തില്‍ മൊഴി നല്‍കിയത്.
പല കോണുകളില്‍ നിന്നും ഇത്തരത്തില്‍ ആവശ്യം വന്നു. എന്നാല്‍ കൂട്ടുപ്രതികള്ക്കുനേരെ ഇത്തരത്തില്‍ മൊഴി നല്കാന് താന്‍ തയാറല്ലെന്നും അലന് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാക്കിയപ്പോള്‍ അറിയിച്ചു. എന്നാല്‍ അലനുമേല് സമ്മര്‍ദ്ദമില്ലെന്നും താത്പര്യമുണ്ടെങ്കില്‍ മാത്രം മാപ്പു സാക്ഷിയാകാമെന്നുമാണ് എന്‍ഐഎയുടെ നിലപാട്. അലനെയും താഹയെയും കഴിഞ്ഞ കുറച്ചുകാലമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് വിസ്തരിച്ചിരുന്നത്.