കോട്ടയം: തീക്കോയി മംഗളഗിരി മാർമല അരുവിയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് വിനോദസഞ്ചാരികൾ കുടുങ്ങി. പ്രദേശത്ത് എത്തിയ അഞ്ച് വിനോദസഞ്ചരികളാണ് കുടുങ്ങി കിടക്കുന്നത്. മാർമല അരുവിയിൽ പെട്ടെന്ന് ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് സഞ്ചാരികൾ പാറക്കെട്ടിന് മുകളിൽ നിലയുറപ്പിക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരത്തോടെ അരുവിയിൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയായിരുന്നു. അഗ്നിരക്ഷാസേനയുടേയും സന്നദ്ധ പ്രവർത്തകരുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഇവരെ വടംകെട്ടി കരയിലെത്തിക്കാനാണ് ശ്രമം. രണ്ടുദിവസം മുന്‍പ് മാര്‍മല അരുവിയില്‍ വീണ് ബെംഗളൂരു സ്വദേശി മരിച്ചിരുന്നു.