കഴിഞ്ഞ ദിവസം അന്തരിച്ച മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിച്ച് മൂന്ന് മണിക്ക് തിരുവല്ലയിൽ നടക്കും.
തിരുവല്ലയിലെ സഭാ ആസ്ഥാനത്തോട് ചേർന്നുള്ള സെന്റ് തോമസ് മാർത്തോമാ പള്ളിയുടെ സമീപം പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കുക. ജോസഫ് മാർത്തോമാ മെത്ര പോലീത്തയുടെ പിൻഗാമി സഫ്രഗൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ തിയഡോഷ്യസ് സംസ്‌കാര ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. മറ്റു എപ്പിസ്‌കോപ്പ് മാർ അന്തിമ ചടങ്ങുകളിൽ സഹകാർമികത്വം നിർവഹിക്കും.