ചെന്നൈ: മഹേഷ് നാരായണന്‍ സംവിധാനം ചെയ്‌ത്, ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചലച്ചിത്രം ‘മാലിക്” കണ്ടത് 150 രാജ്യങ്ങളില്‍ നിന്നുള്ള പ്രേക്ഷകരെന്ന് ആമസോണ്‍ പ്രൈം വീഡിയോ വ്യക്തമാക്കി. ഇന്ത്യയില്‍ 3,200ലേറെ പട്ടണങ്ങളിലെയും നഗരങ്ങളിലെയും കാഴ്‌ചക്കാരെ മാലിക് ആകര്‍ഷിച്ചു. ജൂലായ് 15നാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ മാലിക് റിലീസായത്. പ്രൈം ഡേ റിലീസുകളായാണ് മാലിക്, തൂഫാന്‍ (ഹിന്ദി), സര്‍പ്പട്ട പരമ്പരൈ (തമിഴ്/തെലുങ്ക്), ഇക്കട്ട (കന്നഡ) എന്നിവ പ്രേക്ഷകരിലേക്ക് ആമസോണ്‍ പ്രൈം വീഡിയോ എത്തിച്ചത്.
മാലിക് കണ്ടത് 150 രാജ്യങ്ങളില്‍



