ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി എത്തണമെന്ന ആഗ്രഹം ജില്ല യിൽനിന്നുള്ള മന്ത്രിമാർ ഉൾപ്പെടെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടികൾ നോക്കിയ ശേഷമായിരിക്കും തീയതി നിശ്ചയിക്കുക. തീയതിയുടെ കാര്യം ഇന്നലെ മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. ഇന്നു വീണ്ടും ചർച്ച ചെയ്തു തീയതി തീരുമാനിക്കും. ഇന്നു നടക്കേണ്ടിയിരുന്ന വള്ളംകളി വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബറിൽ, ഓണത്തിനു മുൻപു നടത്താൻ ആലോചന; തീയതി ഇന്ന് തീരുമാനിക്കും



